മജീഷ്യയായി ആരോഗ്യമന്ത്രി; മധുരമായി 'മിഠായി' കുട്ടിക്കൂട്ടം​

തിരുവനന്തപുരം: പഞ്ചസാരയെ മാജിക്കിലൂടെ 'മിഠായി'യാക്കി മാറ്റി കുട്ടിക്കൂട്ടം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ. ശൈല ജ. ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കായുള്ള 'മിഠായി' പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ കൂട്ടായ്മ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യവേയാണ് പഞ്ചസാര ഒഴിവാക്കണമെന്ന സന്ദേശം മാജിക്കിലൂടെ മന്ത്രി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിൻെറ നിർദേശങ്ങൾക്കനുസരിച്ചാണ് മന്ത്രി മാജിക് കാണിച്ചത്. എല്ലാ ജില്ലകളിലും 'മിഠായി' പദ്ധതിയുടെ സാറ്റ്ലൈറ്റ് സൻെറർ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കൾ കൃത്യമായി ശ്രദ്ധിച്ചാൽ കുട്ടികളുടെ പ്രമേഹം നിയന്ത്രിച്ച് അവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കാവുന്നതേയുള്ളൂ. പ്രമേഹബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും ഇൻസുലിൻ പെൻ, കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഡിവൈസ്, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും, ഭക്ഷണകാര്യ ഉപദേശങ്ങളും പരിചരണവുമാണ് 'മിഠായി' പദ്ധതി വഴി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള ഇൻസുലിൻ പമ്പ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഞ്ചുലക്ഷം മുതൽ ആറുലക്ഷം രൂപ വരെ വിലവരുന്ന ഇൻസുലിൻ പമ്പാണ് സൗജന്യമായി നൽകുന്നത്. ഡോ. ബിപിൻ ഗോപാൽ അധ്യക്ഷത വഹിച്ചു. ഷീബ ജോർജ്, ഡോ. ബി. മുഹമ്മദ് അഷീൽ, ഡോ. എ. സന്തോഷ്‌കുമാർ, ഡോ. വിജയകുമാർ, ഡോ. റിയാസ്, കെ. ജയചന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.