ഒടുവിൽ സാവിയോ മുഖ്യമന്ത്രിയെ കണ്ടു; താൻ വരച്ച ചിത്രവും കൈമാറി

തിരുവനന്തപുരം: താൻ വരച്ച ചിത്രവുമായി ഒരുമാസം മുമ്പ് സാവിയോ ജോസ് പാലായിലെ പൊതുചടങ്ങിൽ മുഖ്യമന്ത്രി പിണറായ ി വിജയനെ കാണാൻ എത്തിയിരുന്നു. അന്നുപക്ഷേ, മുഖ്യമന്ത്രി ചടങ്ങുകഴിഞ്ഞ് തിരക്കിട്ട് മടങ്ങി. ഒരുമാസത്തിനുശേഷം, ചൊവ്വാഴ്ച സാവിയോ തൻെറ അമ്മ ബ്ലസിയെയും കൂട്ടി മുഖ്യമന്ത്രിയുടെ ഒാഫിസിൽ വീണ്ടുമെത്തി. സെറിബ്രൽ പാൾസിയുമായി ജീവിക്കുന്ന 22കാരനായ സാവിയോ തൻെറ അത്മകഥയായ 'സഫ്നത്ത് ഫാനെയാ' പുസ്തകത്തിലൂടെ കിട്ടിയ റോയൽറ്റിയും ചെറുസമ്പാദ്യവും ചേർത്ത് 51,000 രൂപ മറ്റൊരാൾക്ക് വീട് നിർമാണത്തിന് സഹായമായി നൽകിയിരുന്നു. ശ്രീകാര്യത്തെ തങ്ങളുടെ സ്വന്തം വീടിൻെറ പണി ബാക്കിനിൽക്കെയാണിത്. ഇക്കാര്യമറിഞ്ഞ് പാലായിലെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ഒാഫിസിലെത്തിയ സാവിയോ തൻെറ ആത്മകഥയും കൈമാറി. സാവിയോയുടെയും അമ്മയുടെയും സാമൂഹികസേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.