മേയേഴ്സ് കപ്പിന് 24ന് തുടക്കം: രാഷ്​ട്രീയ കുടിപ്പകയിൽ മുൻനിര ടീമുകൾക്ക് 'റെഡ് കാർഡ്'

തിരുവനന്തപുരം: മേയേഴ്‌സ് ഗോള്‍ഡ് കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമൻെറിന് 24ന് തുടക്കമാകും. നേരത്തേ ആഗസ്റ്റ് 25 മുതല്‍ സെ പ്റ്റംബര്‍ നാലുവരെയാണ് ടൂർണമൻെറ് സംഘടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചതെങ്കിലും ആഗസ്റ്റിലെ മഴക്കെടുതിമൂലം ടൂർണമൻെറ് മാറ്റിവെക്കുകയായിരുന്നു. 24ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള പൊലീസ് കരുത്തരായ എ.ജി കേരളയെ നേരിടും. നാല് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമൻെറിൽ മാറ്റുരക്കുന്നത്. ഡിസംബർ മൂന്നിനാണ് ഫൈനൽ. അതേസമയം നേരത്തേ ടൂർണമൻെറിൽ ഉൾപ്പെടുത്തി ഫിക്ച്ചർ തയാറാക്കിയ പല ടീമുകളെയും ജില്ല ഫുട്ബാൾ അസോസിയേഷനിെല രാഷ്ട്രീയ ഇടപെടലുകളെതുടർന്ന് അവസാനനിമിഷം പുറത്താക്കി‍യത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ ഫുട്ബാൾ ക്ലബുകളായ കോവളം എഫ്.സി, ടൈറ്റാനിയം എന്നിവരെയാണ് ഒഴിവാക്കിയത്. ഇവർക്ക് പകരം കഴിഞ്ഞ കുറേ വർഷങ്ങളായി ഫുട്ബാളിൻെറ ചിത്രത്തിൽതന്നെ ഇല്ലാത്ത ടീമുകളെയും പ്രമുഖ ടീമുകളുടെ രണ്ടാം നിരയെയും ഇറക്കിയാണ് മത്സരം നടത്തുന്നത് തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബാൾ ക്ലബാണ് മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് പരിശീലിപ്പിക്കുന്ന കോവളം എഫ്.സി. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളാണ് ടീമിലെ ഭൂരിഭാഗവും. ഈ വർഷം കോർപറേഷൻ സംഘടിപ്പിച്ച കേരളോത്സവത്തിലെ ചാമ്പ്യന്മാരാണിവർ. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗ് കളിച്ച കോവളം യുവജനകാര്യ ക്ഷേമ വകുപ്പ് ഈ വർഷം നടത്തിയ ജില്ല ജേതാക്കളും-സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരുമാണ്. ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് യാതൊരു കാരണവും കൂടാതെ അധികൃതർ പുറത്താക്കിയത്. ടൂർണമൻെറിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സംഘാടകരോട് ചോദിച്ചെങ്കിലും ഇതിന് വ്യക്തമായ മറുപടി ബന്ധപ്പെട്ടവരിൽനിന്ന് ലഭിച്ചില്ലെന്ന് എബിൻ റോസ് 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ല ഫുട്ബാൾ അസോസിയേഷനിൽ നിലനിൽക്കുന്ന രാഷ്ട്രീയ കരുനീക്കങ്ങളാണ് ടീമിെന പുറത്താക്കിയതിന് പിന്നിലെന്നും എബിൻ ആരോപിച്ചു. എന്നാൽ, ജില്ല ഫുട്ബാൾ അസോസിയേഷനാണ് ടീമുകളെ തെരഞ്ഞെടുത്തതെന്നും മറ്റുള്ള കാര്യങ്ങളൊന്നും തങ്ങൾക്ക് അറിയില്ലെന്നും ടൂർണമൻെറിൻെറ ജനറൽ കൺവീനറും നഗരസഭ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി. സുദർശൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷ‍ൻെറ പേരിൽ തട്ടിക്കൂട്ട് ടീമിനെ ടൂർണമൻെറിൽ കളിപ്പിക്കുമ്പോഴും ഫുട്ബാൾ രംഗത്ത് സംസ്ഥാനതലത്തിൽ മികവുതെളിയിച്ച ടീമുകളെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.