'വനിതാ പത്രപ്രവർത്തനം കേരളത്തിൽ' -സെമിനാർ നടത്തി

തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷനും കേരള മീഡിയ അക്കാദമിയും ദേശീയ പത്രദിനത്തോടനുബന്ധിച്ച് 'വനിതാ പത്രപ്രവർത്തനം കേരളത്തിൽ' വിഷയത്തിൽ എം. ഹലീമാബീവി ജന്മശതാബ്ദി സെമിനാർ നടത്തി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ഉദ്ഘാടനം ചെയ്തു. വക്കം മൗലവി ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സരസ്വതി നാഗരാജൻ, കെ.എ. ബീന, എ. സുഹൈർ, ഡോ. കായംകുളം യൂനുസ്, ഡോ. ഒ.ജി. സജിത, റാം കമൽ, അൻസാരി മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് മാധ്യമ വിദ്യാർഥികൾക്കുള്ള പോസ്റ്റർ പ്രദർശന മത്സരവും നടന്നു. കാപ്ഷൻ IMG_20191116_182655 jpg വക്കം മൗലവി ഫൗണ്ടേഷനും കേരള മീഡിയ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'വനിതാ പത്രപ്രവർത്തനം കേരളത്തിൽ' ദേശീയ പത്രദിന സെമിനാർ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.