വൈദ്യുതി മുടങ്ങും

വർക്കല: വർക്കല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട ്ട് മുതൽ അഞ്ച് വരെ ഉജ്ജയിനി, ഗവ.മോഡൽ സ്കൂൾ, താലൂക്ക് ആശുപത്രി, വള്ളക്കടവ്, ആലിയിറക്കം, സിറ്റി സൻെറർ എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഓപൺ സ്കൂൾ ഓറിയേൻറഷൻ ക്ലാസ് വർക്കല: ഗവ.മോഡൽ എച്ച്.എസ്.എസിൽ ഈ അധ്യയനവർഷത്തെ ഓപൺ സ്കൂൾ ഓറിയേൻറഷൻ ക്ലാസുകൾ പ്ലസ് വൺ വിദ്യാർഥികൾക്ക് 16 ന് രാവിലെ 10 ന് നടക്കും. വർക്കല ഗവ.മോഡൽ സ്കൂൾ സൻെറർ ആയി ലഭിച്ച വിദ്യാർഥികൾ ഓപൺ സ്കൂൾ മെമ്മോ കാർഡുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം വർക്കല: മണമ്പൂർ വനകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജലച്ചായത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 24ന് രാവിലെ 10ന് മണമ്പൂർ ഗവ.യു.പി.എസിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ രാവിലെ ഒമ്പതിന് അവരവർ പഠിക്കുന്ന സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ചിത്രരചനക്ക് വേണ്ട സാമഗ്രികളുമായി എത്തണം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ബഹുമതിപത്രവും സമ്മാനമായി ലഭിക്കുമെന്ന് കൺവീനർ ഡി. ഭാസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.