ബാലകലോത്സവം: കോട്ടൺഹിൽ എൽ.പി.എസ്​ ചാമ്പ്യൻമാർ

തിരുവനന്തപുരം: സൗത്ത് സബ്ജില്ല ബാലകലോത്സവത്തിൽ 54 പോയൻറ് നേടി കോട്ടൺഹിൽ ഗവ. എൽ.പി.എസ് എൽ.പി വിഭാഗം ഓവേറാൾ ചാമ്പ്യന്മാരായി. നാടോടിനൃത്തം, മോണോ ആക്ട്‌, കഥാകഥനം, ആക്ഷൻ സോങ്, പ്രസംഗം, സംഘഗാനം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലളിതഗാനം, ദേശഭക്തിഗാനം എന്നിവയിൽ എ ഗ്രേഡ്‌ രണ്ടാം സ്ഥാനവും ഇംഗ്ലീഷ്‌ പദ്യംചൊല്ലൽ, ആക്ഷൻ സോങ് എന്നിവയിൽ എ ഗ്രേഡ്‌ മൂന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ ബി ഗ്രേഡും നേടിയാണ് കോട്ടൺഹില്ലിലെ കുട്ടികൾ ചാമ്പ്യൻഷിപ്പിന് അർഹരായത്‌. അറബിക്‌ കലോത്സവത്തിലും നാല് എ ഗ്രേഡ്‌ നേടി ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചെവച്ചു. സബ്ജില്ല ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കുട്ടികെളയും അവർക്ക്‌ പിന്തുണ നൽകിയ അധ്യാപകെരയും രക്ഷാകർത്താക്കെളയും പൊതുയോഗത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് അനോജ്‌, ഹെഡ്മാസ്റ്റർ ബുഹാരി, എം.പി.ടി.എ പ്രസിഡൻറ് അനിലാ ബിനോജ്‌, സ്കൂൾ ലീഡർ ഉമ എന്നിവർ സംസാരിച്ചു. എസാർജി കൺ വീനർ ജേക്കബ്‌ സ്വാഗതവും ആർട്സ് കൺവീനർ സരിത നന്ദിയും പറഞ്ഞു. വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.