വിദഗ്ധസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യവുമ ായി . മെഡിക്കൽ കോളജ് ചൈൽഡ് െഡവലപ്മൻെറ് സൻെററിൽ കോൺക്ലേവ് ഓൺ പ്രിവൻറിവ് കാർഡിയോളജി ഇൻ ദി യങ് എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ ഉദ്ഘാടനം ചെയ്തു. എസ്.എ.ടി ആശുപത്രി പീഡിയാട്രിക് വിഭാഗം മുൻ മേധാവി ഡോ. സുൽഫിക്കർ അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ഡോ. എസ്. ശിവശങ്കരൻ, ഡോ. മനുരാജ്, ഡോ. സുനിത വിശ്വനാഥൻ, ഡോ. സാജൻ അഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, സി.ഡി.സി ഡയറക്ടർ ഡോ. ബാബു ജോർജ്, ഡോ. കെ.ഇ. എലിസബത്ത് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ഡി. പ്രഭാകരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ഡോ. ഐ. റിയാസ്, ഡോ. വി. രാമൻകുട്ടി, ഡോ. ലിസ് മറിയ സ്കറിയ, ഡോ. ലളിത കൈലാസ്, ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ചൈൽഡ് െഡവലപ്മൻെറ് സൻെറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.