മലങ്കരസഭാ ആസ്ഥാനത്ത്​ നബിദിനാചരണത്തിന്​ തുടക്കം

തിരുവനന്തപുരം: മാനവ െഎക്യവും മതസൗഹാർദവും കാത്തുസൂക്ഷിക്കൽ എല്ലാവരുടെയും ബാധ്യതയാണെന്ന് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു. അതിന് നബിദിനമാസം പ്രചോദകമാകണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കരസഭാ ആസ്ഥാനത്ത് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ നബിദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ലോകശാന്തിക്ക് പ്രവാചകചര്യ എന്ന മിലാദ് സന്ദേശം പാളയം ഇമാം മൗലവി പി.വി. സുഹൈബ് ക്ലീമിസ് ബാവക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി പി. സെയ്യദലി, ചിറയിൻകീഴ് ജസീം, അബ്ദുൽ നിസ്താർ, വിഴിഞ്ഞം ഹനീഫ്, ജെ.എം. മുസ്തഫ, എം. സലിം തുടങ്ങിയവർ സംസാരിച്ചു. ബീമാപള്ളി സക്കീർ സ്വാഗതവും കാരയ്ക്കാമണ്ഡപം താജുദ്ദീൻ നന്ദിയും പറഞ്ഞു. കാപ്ഷൻ നബിദിനം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ പ്രചാരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം കർദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് ബാവ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.