ഷാരോൺ ലോവനെ നടനഗ്രാമം ആദരിച്ചു

തിരുവനന്തപുരം: ഒഡീസി നർത്തകി ഷാരോൺ ലോവന് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ പൗരസ്വീകരണം നൽകി. കേര ളത്തിൻെറ സാമൂഹികപുരോഗതിയും കലാസാംസ്കാരിക പ്രവർത്തനങ്ങളും ഏത് നാടിനേക്കാളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്വീകരണയോഗത്തിൽ ഷാരോൺ ലോവൻ പറഞ്ഞു. അമേരിക്കയിലെ ഡെട്രോയിറ്റ് പ്രവിശ്യയിൽനിന്ന് മണിപ്പൂരി പഠനത്തിനായി ഇന്ത്യയിലെത്തിയ ഷാരോൺ, ഒഡീസി, മണിപ്പൂരി, ചൗ നൃത്താവിഷ്കാരങ്ങളിൽ ലോകപ്രശസ്തയാണ്. വയലാറിൻെറ 'സർഗ സംഗീതം' എന്ന കവിതയിലും കൊറിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും മലയാളം സംഗീതസാന്ദ്രമായ ഭാഷയാണെന്നും അവർ പറഞ്ഞു. ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ചിലെമ്പാലി നൃത്തമണ്ഡപത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നർത്തകിക്ക് കേരളത്തിൻെറ ഉപഹാരമായി ആറന്മുള കണ്ണാടിയാണ് സമ്മാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.