തിരുവനന്തപുരം: 'കുട്ടികൾ ആർക്കൈവ്സിൻെറ കൂട്ടുകാർ' പരിപാടിയുടെ ഭാഗമായി മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂള ിലെ വിദ്യാർഥികൾ സെൻട്രൽ ആർക്കൈവ്സ് സന്ദർശിച്ചു. ദ്വിദിന സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഒരു കോടിയിലധികം വരുന്ന താളിയോലകൾ, ഭരണരേഖകൾ എന്നിവ കുട്ടികളെ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തി. സാംസ്‌കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി കെ. ഗീത, പുരാരേഖ ഡയറക്ടർ ജെ. റെജികുമാർ, ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു. രജിസ്‌ട്രേഷൻ തീയതി നീട്ടി തിരുവനന്തപുരം: മൺപാത്ര ഉൽപന്ന നിർമാണ വിപണന യൂനിറ്റുകളുടെ രജിസ്‌ട്രേഷൻ നവംബർ 20 വരെ നീട്ടിയതായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോറം www.keralpottery.org വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2727010, 9947038770.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.