ഫിനാൻഷ്യൽ കോർപറേഷ​െൻറ നടത്തിപ്പ് കുത്തകകൾക്ക് കൈമാറാനുള്ള നീക്കം ചെറുക്കും -എൻ.ജി.ഒ അസോസിയേഷൻ

ഫിനാൻഷ്യൽ കോർപറേഷൻെറ നടത്തിപ്പ് കുത്തകകൾക്ക് കൈമാറാനുള്ള നീക്കം ചെറുക്കും -എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം : സാധാരണക്കാർ വായ്പകൾക്കായി ആശ്രയിക്കുന്ന ഫിനാൻഷ്യൽ കോർപറേഷനിലെ റവന്യൂ റിക്കവറി ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ച് കുത്തകകളെ ഏൽപിക്കാനുള്ള മാനേജ്മൻെറിൻെറ നീക്കത്തെ ചെറുത്തുതോൽപിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരത്ത് കെ.എഫ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള നിരവധി ജീവനക്കാരെ ബദൽ സംവിധാനം പോലും ഏർപ്പെടുത്താതെ മടക്കിയ നടപടി ദുരൂഹമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യൂ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എ.പി. സുനിൽ, എം.എസ്. ഗണേശൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ എസ്. സജീദ്, ജഗ്ഫർ തേമ്പാമൂട്, എം.എസ്. അജിത്കുമാർ, എസ്. സജീവ് കുമാർ, പേരൂർക്കട മോഹനൻ, ജില്ല ഭാരവാഹികളായ ഇ.എൽ. സനൽരാജ്, ജോൺ കെ. സ്റ്റീഫൻ, വിപിൻ ചന്ദ്രൻ, വി.എൽ. രാകേഷ് കമൽ, ടി.കെ. ശക്തി, ഷംനാദ്, എസ്. ശ്രീജിത്ത്, എസ്. ഷാബുജാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.