പടം വർക്കല: ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്നുപിടിച്ചെങ്കിലും വീട്ടമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന് തം ഒഴിവായി. കാപ്പിൽ കിഴക്കേവിളാകം റഹിയ ബീവിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ച ആറരയൊടെ ചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ഭയന്നെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത റഹിയ ബീവി സിലിണ്ടർ പുറത്തെറിഞ്ഞു. തുടർന്ന്, ഹോസ് ഉപയോഗിച്ച് വെള്ളം ഒഴുക്കി തണുപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വർക്കല ഫയർ ഫോഴ്സ് ജീവനക്കാർ തീ പൂർണമായും കെടുത്തി. പിന്നീട് സിലിണ്ടർ തുറസ്സായ സ്ഥലത്ത് കൊണ്ടുപോയി അപകട സാധ്യത പൂർണമായും ഒഴിവാക്കുകയും ചെയ്തു. അവസരോചിതമായി അപകടം ഒഴിവാക്കിയ വീട്ടമ്മയെ ഫയർഫോഴ്സ് അധികൃതർ അഭിനന്ദിച്ചു. വീടിനടുത്തേക്ക് ഫയർഫോഴ്സ് വാഹനത്തിന് എത്തിച്ചേരാനുള്ള റോഡില്ലാത്തതിനാൽ സേനാംഗങ്ങൾ ഫയർ എക്സ്റ്റിങ്യുഷറും ചുമന്നെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫിസറായ സുനിൽകുമാറിൻെറ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് ഓഫിസർ വിനോദ്‌കുമാർ, ഫയർമാൻമാരായ പ്രതീഷ്, യു.കെ. വിനോദ്, വിശാഖ്, ഹോം ഗാർഡ് ബിജു, ഡ്രൈവർ ഷൈജു പുത്രൻ തുടങ്ങിയവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. gas cylinderinu thee pidich@varkala ഫോട്ടോ കാപ്ഷൻ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചപ്പോൾ പുറത്തേക്കെറിഞ്ഞ ശേഷം റഹിയാബീവി തീ കെടുത്തുന്നു ഇടവയിൽ മതപ്രഭാഷണ പരമ്പര വർക്കല: ഇടവ മുസ്ലിം കേന്ദ്ര ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ നബിദിനത്തിൻെറ ഭാഗമായി മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 6.15ന് അബ്ദുൽകലാം നഈമിയും വെള്ളിയാഴ്ച തടിക്കാട് സഈദ് ഫൈസിയും പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ എട്ട് മുതൽ മദ്റസാ ഫെസ്റ്റ്. രാത്രി ഫാറൂഖ് നഈമിയുടെ പ്രഭാഷണം. ഞായറാഴ്ച രാവിലെ ഏഴിന് മദ്റസാ വിദ്യാർഥികളുടെ നബിദിന ഘോഷയാത്ര. തിങ്കളാഴ്ച വൈകുന്നേരം 6.30ന് പൊതുസമ്മേളനം പാണക്കാട് റഷീദലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് നിയാസ് എ. സലാം അധ്യക്ഷത വഹിക്കും. തുടർന്ന്, മതപ്രഭാഷണവും ബീമാപള്ളി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖിയുടെ ദുആ മജ്ലിസും നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.