പെരുമാതുറ: കേരള സർക്കാറിൻെറ മികച്ച ഡോക്ടർക്കുള്ള ചരക പുരസ്കാരത്തിനർഹനായ ചേരമാൻതുരുത്ത് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസർ . പെരുമാതുറ കൂട്ടായ്മ ഹാളിൽ സംഘടിപ്പിച്ച അവാർഡ് വിതരണവും പൊതുസമ്മേളനവും ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിൻെറ പ്രചാരണത്തിൽ പഞ്ചായത്ത് തലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് അവർ പറഞ്ഞു. പെരുമാതുറ കൂട്ടായ്മ പ്രസിഡൻറ് ടി.എം. ബഷീർ അധ്യക്ഷത വഹിച്ചു. പെരുമാതുറ പി.എച്ച്.സി മെഡിക്കൽ ഓഫിസർ അർണോൾഡ് ദീപക്, ഗാന്ധിയൻ എം.എം. ഉമ്മർ, നൗഷാദ് പെരുമാതുറ, ഷാജഹാൻ അയണിമൂട്, റസിയാ ബിവി, ഷഹീർ ബിൻ സലീം, എം.എം. ഇഖ്ബാൽ, അൻസർ പെരുമാതുറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.