തിരുവനന്തപുരം: സ്വന്തം പുസ്തകം നാടുനീളെ വിറ്റുകിട്ടിയ തുക ചെലവുപോലും എടുക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയിലേക്ക് കൈമാറി എഴുത്തുകാരൻെറ മാതൃക. കിണറുവെട്ട് തൊഴിലാളിയായ സജി കല്യാണിയാണ് സംഭാവന നൽകിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ശിവപുരം ഹൈസ്കൂളില്‍ സജിയെ പഠിപ്പിച്ച മന്ത്രി കെ.കെ. ശൈലജയുമെത്തിയിരുന്നു. കിണർ കുഴിക്കല്‍ തൊഴിലാക്കിയ സജി ഒഴിവുനേരങ്ങളില്‍ എഴുതിയ ഓര്‍മക്കുറിപ്പുകളാണ് 'പനിയുമ്മകള്‍ ഉറങ്ങുന്ന വീട്' എന്ന പുസ്തകം. തൻെറ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളില്‍ കണ്ടെത്തിയ കാര്യങ്ങളുമാണ് കുറിപ്പുകളായി പുസ്തകത്തിലുള്ളത്. പുസ്തകത്തിൻെറ ആയിരം കോപ്പികള്‍ വിറ്റുകിട്ടിയ ഒരു ലക്ഷം രൂപയാണ് ചെലവുപോലും എടുക്കാതെ സജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇതിനുമുമ്പ് രണ്ട് കവിതാസമാഹാരങ്ങളും സജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ കവിതാസമാഹാരം വിറ്റുകിട്ടിയ തുക അർബുദരോഗിക്ക് നല്‍കുകയായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപിക പ്രമീളയാണ് കണ്ണൂര്‍ മട്ടന്നൂര്‍ കയനി സ്വദേശി സജിയുടെ ഭാര്യ. ചിത്രരചനയിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിക്ക് നല്‍കി കൊച്ചുമിടുക്കി തിരുവനന്തപുരം: ചിത്രരചനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് ദക്ഷിണ എന്ന കൊച്ചുമിടുക്കി. രണ്ടരവയസ്സ് മുതല്‍ ചിത്രരചനയില്‍ താൽപര്യം പ്രകടിപ്പിച്ചുതുടങ്ങിയ ദക്ഷിണ അഞ്ഞൂറില്‍പരം ചിത്രങ്ങള്‍ ഇതുവരെ വരച്ചു. കോഴിക്കോട് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച 350ഓളം ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുക മുഴുവനുമാണ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. താനാളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരൻ നോബിളിൻെറയും ഷൈനിയുടെയും മകളാണ് മലപ്പുറം തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദക്ഷിണ. താന്‍ വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും ഈ മിടുക്കി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.