കഴക്കൂട്ടം: തിരുവനന്തപുരം എൻജിനീയറിങ് കോളജ് (സി.ഇ.ടി) കാമ്പസിനുള്ളിൽനിന്ന ചന്ദനമരം മുറിച്ചുകടത്തിയനിലയിൽ. കോള ജ് മൈതാനത്തിന് സമീപം സിവിൽ ഡിപ്പാർട്ട്മൻെറിന് എതിർവശത്ത് നിന്ന ചന്ദനമരമാണ് മുറിച്ചുകടത്തിയത്. രണ്ട് ദിവസം മുമ്പ് മരം മുറിച്ചുമാറ്റിയത് കോളജ് അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും വ്യാഴാഴ്ചയാണ് പ്രിൻസിപ്പൽ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. മരത്തിന് സമീപമായി നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും കാമറ പ്രവർത്തനരഹിതമായിരുന്നതിനാൽ മരം കടത്തിയവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോളജിൽ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് മുന്നോടിയായുള്ള ജോലികൾ നടക്കുന്ന തിരക്കിലായതിനാലാണ് മരം മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപെടാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ചുറ്റുമതിലും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള കോളജ് കാമ്പസിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ചില ജീവനക്കാരുടെ ആരോപണം. മുമ്പും കാമ്പസിൽനിന്ന് ചന്ദനമരങ്ങൾ മോഷണം പോയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം ഇൻസ്പക്ടർ അഭിലാഷ് ഡേവിഡിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.