മാർക്ക് ദാനം: മന്ത്രി ജലീലിനെ മാറ്റിനിർത്തണം

തിരുവനന്തപുരം: കേരള, എം.ജി, കെ.ടി.യു, കാലിക്കറ്റ് സർവകലാശാലകളിലെ ഭരണകാര്യങ്ങളിലും പരീക്ഷനടപടികളിലും മോഡറേഷൻ ഉൾ പ്പെടെയുള്ള അക്കാദമികകാര്യങ്ങളിലും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിൻെറ പേഴ്സനൽ സ്റ്റാഫും ഇടപെെട്ടന്ന വസ്തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രിയെ മാറ്റിനിർത്തി അന്വേഷണം നടത്താൻ ഗവൺമൻെറ് തയാറാകണമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആവശ്യപ്പെട്ടു. അദാലത്തുകൾ അക്കാദമികകാര്യങ്ങളിൽ തീർപ്പുകൽപിക്കാനുള്ള അധികാരസഭയല്ല. മന്ത്രിയോ സ്വകാര്യ സ്റ്റാഫോ അതിൽ പങ്കെടുക്കാനും പാടില്ല. മഹാത്മഗാന്ധി സർവകലാശാലയിൽ അക്കാദമികസമിതികളെ മറികടന്ന് മോഡറേഷനുള്ള തീരുമാനം കൈക്കൊണ്ടതിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് അദാലത്തിലെ അദ്ദേഹത്തിൻെറ മുഴുനീളസാന്നിധ്യം തെളിയിക്കുന്നു. സർവകലാശാലചട്ടങ്ങൾ കാറ്റിൽപറത്താൻ വിദ്യാഭ്യാസ മന്ത്രിതന്നെ നേതൃത്വം നൽകിയത് അക്ഷന്തവ്യമായ തെറ്റാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.