വിളക്കുടി: ആത്മഹത്യ പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ സമൂഹം ഒന്നിക്കണമെന്ന് മന്ത്രി കെ. രാജു. വിളക്കുട ി സ്നേഹതീരത്ത് ലോകമാനസികാരോഗ്യ വാരാചരണത്തിൻെറ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബി. സന്ദീപ് ക്ലാസ് നയിച്ചു. സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്‍ അധ്യക്ഷതവഹിച്ചു. ആര്‍. പത്മഗിരീഷ്, സുജാത, ബി. ഷാജഹാന്‍, തങ്കച്ചന്‍, മിനി ജോസ്പ്രകാശ്, എ.എ. വാഹിദ് എന്നിവര്‍ സംസാരിച്ചു. സ്പെഷൽ സബ്ജയിലിൽ ബോധവത്കരണ ക്ലാസ് കൊട്ടാരക്കര: സ്പെഷൽ സബ്ജയിലിൽ 'മണ്ണും മനുഷ്യനും' വിഷയത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് കൊട്ടാരക്കര തഹസിൽദാർ എ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര കൃഷി ഓഫിസർ റോഷൻ ജോർജ് ക്ലാസെടുത്തു. കൊട്ടാരക്കര സ്പെഷൽ സബ്ജയിൽ സൂപ്രണ്ട് കെ. സോമരാജൻ അധ്യക്ഷതവഹിച്ചു. എ.പി.ഒ ബാലു, ഡി.പി.ഒ ടി. പ്രകാശ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ അനിൽകുമാർ, രവി എന്നിവർ സംസാരിച്ചു. അജ്ഞാത വാഹനമിടിച്ച് കറവപ്പശു ചത്തു കുളത്തൂപ്പുഴ: അന്തര്‍സംസ്ഥാന പാതയിൽ അജ്ഞാത വാഹനമിടിച്ച് കറവപ്പശു ചത്തു. കഴിഞ്ഞദിവസം രാത്രി മൈലമൂട് മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലായിരുന്നു സംഭവം. ഓന്തുപച്ച സ്വദേശി ശ്യാമിൻെറ ഉടമസ്ഥതയിലുള്ള പശുക്കളെ എണ്ണപ്പന തോട്ടത്തിനുള്ളില്‍ മേയാനായി അഴിച്ചുവിട്ടിരുന്നു. തീറ്റകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവഴിയാണ് വാഹനമിടിച്ചിട്ടത്. രാത്രിയായിരുന്നതിനാല്‍ ഇടിച്ച വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. മസ്ജിദിന് മുന്നില്‍ റോഡിലായി ചത്തുകിടന്ന പശുവിനെ നാട്ടുകാരുടെ സഹായത്തോടെ എക്സ്കവേറ്റര്‍ എത്തിച്ച് മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.