ജിഷ്​ണു പ്രണോയ്​: പ്രാഥമിക നിഗമനത്തിലും ആത്​മഹത്യ

കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്,പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച് ചതിൻെറ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിൻെറ പ്രാഥമികനിഗമനം. എന്നാൽ, കോളജിലെ വിദ്യാർഥികൾ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിന് മൊഴിനൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ജിഷ്ണുവിൻെറ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റീ രജിസ്റ്റർ ചെയ്താണ് 2018 ജനുവരിയിൽ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കംകുറിച്ചത്. ജിഷ്ണു കോപ്പിയടിച്ചെന്ന അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സി.ബി.ഐയുടെ നിഗമനം. കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് ബലമായി എഴുതിവാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഒഴിവാക്കപ്പെട്ടവർക്ക് കുറ്റകൃത്യത്തിൽ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന നിലപാടിലാണ് സി.ബി.ഐ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.