കുന്നിക്കോട്: കൃഷിയറിവുകൾ പകർന്ന് വിളക്കുടി പഞ്ചായത്തിലെ വിദ്യാർഥികൾ യില്‍ പങ്കാളികളായി. വിളക്കുടി കൃഷിഭവൻെറ നേതൃത്വത്തിൽ ഇളമ്പൽ കൽപ്പാത്തിങ്കൽ ഏലായിലായിരുന്നു പരിപാടി. വിളക്കുടി കൃഷി ഓഫിസർ അഞ്ജു ജോർജ് കൃഷിരീതികൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുനി സുരേഷ്, സ്ഥിരംസമിതി അധ്യക്ഷ പി. ശ്രീദേവിയമ്മ, പഞ്ചായത്തംഗങ്ങളായ ലീനറാണി, ആശാ ബിജു, എം. അജിമോഹൻ, പാടശേഖര സമിതി സെക്രട്ടറി ജ്യോതിഷ് കുമാർ, കാർഷിക വികസന സമിതിയംഗം ജോസ് ഏറത്ത് എന്നിവർ നേതൃത്വം നൽകി. ലക്ഷങ്ങൾ മുടക്കിയ പോളിഹൗസ് സംരക്ഷണമില്ലാതെ നശിക്കുന്നു കുളത്തൂപ്പുഴ: നിലനിൽപിനായി വൈവിധ്യവത്കരണ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ആര്‍.പി.എല്ലിൽ ലക്ഷങ്ങള്‍ മുടക്കിയ പോളിഹൗസ് സംരക്ഷണമില്ലാതെ നശിക്കുന്നു. സമീപത്തുനിന്ന മരം കുറച്ചുനാൾ മുമ്പ് കാറ്റില്‍ കടപുഴകി വീണ് ഇരുമ്പ് തൂണുകളും കമ്പികളും തകര്‍ന്നിരുന്നു. തകരാര്‍ പരിഹരിച്ച് സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ ജൈവ പച്ചക്കറി കൃഷി നഷ്ടത്തിലേക്ക് കൂപ്പു കുത്തി. പോളിഹൗസും പരിസരവും കാടുമൂടി നാമാവശേഷമായി. റബര്‍ ഇറക്കുമതി ഉയരുകയും പൊതുമാര്‍ക്കറ്റില്‍ വിലയില്‍ വന്‍ ഇടിവ് വരികയും ചെയ്തതോടെയാണ് വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ഒരുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. വെട്ടി ഒഴിഞ്ഞ എസ്റ്റേറ്റിൽ പുതിയതായി പ്ലാൻറു ചെയ്ത റബർതൈകള്‍ ഉൽപാദനത്തിന് പാകമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന തിരിച്ചറിവും ഇടവിളയായി ജൈവകൃഷി ഇറക്കാൻ അധികൃതര്‍ക്ക് പ്രേരണയായി. റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡ് കുളത്തൂപ്പുഴ കൂവക്കാട് എസ്റ്റേറ്റ് കാര്യാലയത്തിന് സമീപം ആരംഭിച്ച ജൈവ പച്ചക്കറി ഉൽപാദനത്തിനായി ലക്ഷങ്ങള്‍ മുടക്കി പോളിഹൗസ് നിര്‍മിക്കുകയായിരുന്നു. മുമ്പ് വാഴ, പൈനാപ്പിള്‍, കശുമാവ് എന്നിവയെല്ലാം പരീക്ഷിച്ച് വിജയിച്ച കമ്പനി ആത്മവിശ്വാസത്തോടെ നടപ്പിലാക്കിയ ജൈവപച്ചക്കറി കൃഷി പദ്ധതിയാണ് ഇപ്പോള്‍ സംരക്ഷിക്കാനാളില്ലാതെ വന്നതോടെ തകർന്നടിഞ്ഞത്. തുച്ഛമായ വേതനത്തിൽ ജോലിയെടുക്കാൻ തൊഴിലാളികൾ കമ്പനിയിൽതന്നെ ഉണ്ടായിരുന്നതിനാൽ മെച്ചപ്പെട്ട വരുമാനം കണ്ടെത്തുവാനും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കമ്പനിക്ക് കഴിഞ്ഞു. എന്നാല്‍, മരം വീണ് പോളിഹൗസ് തകർന്നതോടെ ഇവയിലെ സംരക്ഷണ മറകളും ജലവിതരണ പൈപ്പുകളും നശിച്ചു. പുറമെ നിന്നുള്ള കീടങ്ങളുടെ ആക്രമണത്തിനൊപ്പം പരിചരണത്തിന് ആളില്ലാതെ വരികയും കൂടി ചെയ്തതോടെ കാര്‍ഷിക വിളകള്‍ ഒന്നാകെ നശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.