*ദിവസങ്ങൾക്കകം ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കി ശക്തി തെളിയിക്കാനുറച്ച് ബി.ജെ.പി. നേമത്തിന് പുറമെ മറ്റൊരു സീറ്റുകൂടി ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗ തീരുമാനപ്രകാരം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ േപര് ഉൾപ്പെടുത്തിയ സ്ഥാനാർഥി സാധ്യതാപട്ടികയാണ് കേന്ദ്രനേതൃത്വത്തിൻെറ പരിഗണനക്കായി സമർപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ആശയക്കുഴപ്പമുണ്ടാക്കാതെ കരുതലോടെയാണ് പട്ടിക തയാറാക്കിയത്. ഒരു മണ്ഡലത്തിൽ കുറഞ്ഞത് മൂന്നുപേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിൽ ആദ്യം പരിഗണിക്കേണ്ടവരുടെ പേരും പ്രത്യേകം രേഖപ്പെടുത്തി. മത്സരരംഗത്തേക്കില്ലെന്ന് പറഞ്ഞെങ്കിലും വട്ടിയൂർക്കാവിൽ കുമ്മനം രാജേശഖരനും മേഞ്ചശ്വരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമാണ് പ്രഥമ പരിഗണന. വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ജില്ലകമ്മിറ്റി ആവശ്യപ്പെെട്ടങ്കിലും വിസമ്മതിച്ച കുമ്മനം, പാർട്ടിസമ്മർദത്തെ തുടർന്ന് സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. സ്ഥാനാര്‍ഥികളെ ദിവസങ്ങൾക്കുള്ളിൽ ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനത്തെ കൂടാതെ ജില്ല പ്രസിഡൻറ് എസ്. സുരേഷ്, മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേര് പരിഗണിക്കുന്നുണ്ട്. ആർ.എസ്.എസിൻെറയും സുരേന്ദ്രൻെറയും അഭിപ്രായം തേടിയാകും മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം. ഇവിടെ സുരേന്ദ്രൻ മത്സരത്തിനില്ലെങ്കിൽ പി.കെ. കൃഷ്ണദാസ്, ജില്ല അധ്യക്ഷൻ കെ. ശ്രീകാന്ത്, േലാക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിച്ച രവീശ തന്ത്രി എന്നിവരെ പരിഗണിക്കുന്നുണ്ട്. കെ. സുരേന്ദ്രനെ കോന്നിയിലേക്കും പരിഗണിക്കണമെന്ന ആവശ്യമുണ്ട്. ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, അഴകേശൻ കുളനട എന്നിവരും പരിഗണനയിലുണ്ട്. എറണാകുളത്ത് മണ്ഡലം പ്രസിഡൻറ് സി.ജി. രാജഗോപാൽ, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, മഹിള മോർച്ച ജില്ല സെക്രട്ടറി പത്മജ മേനോൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. അരൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയാകും മത്സരിക്കുക. -ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.