റസിഡൻസ് അസോസിയേഷൻ വാർഷികം

വർക്കല: പുന്നമൂട് റസിഡൻസ് അസോസിയേഷൻ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷതവഹിച്ചു. അജയകുമാർ, സുജനേന്ദ്രൻ നായർ, മോഹൻദാസ്, അജിത്, ജയകുമാർ എന്നിവർ പെങ്കടുത്തു. വിവിധ കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. File name 23 VKL 1 rsei.aso.varshikam MLA ഫോട്ടോ കാപ്ഷൻ പുന്നമൂട് വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ● ലൈഫ് പദ്ധതി രേഖകൾ ഹാജരാക്കണം വർക്കല: ഇടവ പഞ്ചായത്തിൽ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഇടം നേടിയവർ 26ന് മുമ്പ് രേഖകൾ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ● വ്യക്തിത്വ വികസന ശിൽപശാല വർക്കല: ഇടവ എം.ആർ.എം ഗ്രന്ഥശാലയുടെ വ്യക്തിത്വ വികസന ശിൽപശാല സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എസ്. ബാബു അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷാദ് സാബു ശിൽപശാല ഉദ്ഘാടനം ചെയ്തു. എം.എസ്. ഷുക്കൂർ, എ.ആർ ഹാരിദ്, എം.എസ്. ജലീൽ, എ. അസീം എന്നിവർ സംസാരിച്ചു. ● താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം വർക്കല: താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം സംഘടിപ്പിക്കും. കലാ, സാഹിത്യ മത്സരങ്ങൾ, യു.പി, എച്ച്.എസ്.എസ് വനിതാ വിഭാഗങ്ങളിൽ വായനമത്സരം എന്നിവയും നടക്കും. 28, 29 തീയതികളിൽ വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിലാണ് പരിപാടികൾ നടക്കുന്നത്. ജയചന്ദ്രൻ പനയറ ഉദ്ഘാടനംചെയ്യും. 28ന് രാവിലെ 9.30ന് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ.എസ്. ബിജു അധ്യക്ഷതവഹിക്കും. 10.30മുതൽ രചനമത്സരങ്ങൾ നടക്കും. വൈകീട്ട് നാലുമുതൽ യു.പി, എച്ച്.എസ് വിഭാഗം നാടകമത്സരം നടക്കും. 29ന് കലാമത്സരങ്ങൾ തുടർച്ച. വൈകീട്ട് 3.30ന് സമാപനസമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷതവഹിക്കും. സമ്മാനവിതരണം ബി.പി. മുരളി നിർവഹിക്കും. ● നവരാത്രി പൂജ വർക്കല: രഘുനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവരാത്രി പൂജ 29ന് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.