കല്ലാട്ട്​ നഗറിൽ തെരുവുനായ്​ക്കളുടെ ശല്യം രൂക്ഷം

തിരുവനന്തപുരം: കല്ലാട്ട് നഗറിൽ കല്ലാട്ട്മുക്ക്, പൂക്കളം, യൂനിവേഴ്സിറ്റി ലെയ്ൻ, പനവിള തുടങ്ങിയ സ്ഥലങ്ങളിൽ തെരു വുനായ്ക്കളുടെ ശല്യം രൂക്ഷമായി. ജവഹർ വിദ്യാഭവൻ, കൊഞ്ചിറവിള യു.പി.എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികൾ നടന്നുപോകുന്ന വഴികളിൽ തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിക്കുന്നത് നിത്യസംഭവമാണ്. ഇതുകാരണം കുട്ടികളെ രക്ഷാകർത്താക്കൾ നേരിട്ടാണ് സ്കൂളുകളിൽ എത്തിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ പ്രഭാതസവാരിക്കാരെയും കാൽനടയാത്രക്കാരെയും തെരുവുനായ്ക്കൾ ഉപദ്രവിച്ചു. കോർപറേഷനിൽ പരാതി നൽകിയിട്ടും വന്ധ്യംകരണം നടത്തി നായ്ക്കളെ വീണ്ടും അതേസ്ഥലത്തുതന്നെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. നായ്ക്കളുടെ ശല്യം കാരണം കുട്ടികൾക്കും കാൽനട യാത്രക്കാർക്കും യാത്ര ചെയ്യാൻ പറ്റാതെ ജീവന് ഭീഷണിയാണ്. അടിയന്തരമായി കല്ലാട്ട് നഗറിലെ തെരുവ് നായ്ക്കളെ ഇൗ പ്രദേശത്തുനിന്നും നീക്കം ചെയ്ത് പ്രദേശവാസികൾക്ക് ജീവഭയമില്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ തിരുവനന്തപുരം നഗരസഭയും ജനപ്രതിനിധികളും തയാറാകണമെന്ന് കല്ലാട്ട് നഗർ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂമും സെക്രട്ടറി എ. ഷാഹുൽ ഹമീദും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.