തിരുവനന്തപുരം: പണ്ഡിതർ മാനവസൗഹാർദത്തിനും സമുദായ െഎക്യത്തിനുമായി യത്നിക്കണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് അഭിപ്രായപ്പെട്ടു. ഭയാശങ്കകളില്ലാതെ സാമൂഹികനീതിക്കുവേണ്ടി ഉറച്ച നിലപാടുകൾ എടുക്കുകയും ജമാഅത്തുകളുടെ സംസ്കരണത്തിൽ സജീവമാകുകയും ചെയ്യണമെന്ന് ഇമാം ചൂണ്ടിക്കാട്ടി. ദീർഘകാലം കരമന മസ്ജിദിൽ ഇമാമായി സേവനം ചെയ്ത പണ്ഡിതസഭ സ്ഥാപക ചെയർമാൻ കൂടിയായ ഹാജി എം. മുഹിയുദ്ദീൻകണ്ണ് മൗലവിക്ക് മുസ്ലിം സുഹൃദ്വേദി കരമനയിൽ ഏർപ്പെടുത്തിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷതവഹിച്ചു. എ.എം.കെ. നൗഫൽ, എം. അബ്ദുൽ ജലീൽ, കരമന സലിം, എ. ഷാഹുൽ ഹമീദ്, എസ്. സക്കീർ, പി. സെയ്യദലി എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല മുഹമ്മദ് ഖുറാൻ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.