തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികൾക്കായി വകയി രുത്തിയ തുക കോർപറേഷൻ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാറിൻെറ നിർദേശ പ്രകാരമാണ് നടപടി. നഗരത്തിലെ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് കോർപറേഷൻ പരിധിയിലെ സ്ഥാപനങ്ങൾക്കും െറസിഡൻറ്സ് അസോസിയേഷനുകൾക്കും മാലിന്യസംസ്കരണത്തിന് സബ്സിഡി നൽകാനുള്ള കാൽക്കോടിയുടെ പദ്ധതി ഉപേക്ഷിച്ചു. ഏറ്റവും കൂടുതൽ പദ്ധതികൾ ഉപേക്ഷിക്കുന്നത് മരാമത്ത് വകുപ്പിലാണ്- 28 എണ്ണം. 280 മരാമത്തുപണികൾക്ക് അനുവദിച്ച തുകയിൽ കുറവുവരുത്താനും തീരുമാനമുണ്ട്. ആരോഗ്യ സ്ഥിരംസമിതി നാല് എണ്ണവും വികസനകാര്യ സ്ഥിരംസമിതി 11 പദ്ധതികളുമാണ് ഉപേക്ഷിക്കുന്നത്. ഈ സാമ്പത്തിക വർഷം നടപ്പാക്കാൻ കഴിയില്ലെന്ന ന്യായത്താൽ മാലിന്യം ജലസ്രോതസുകളിലും മറ്റും വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം നടത്താൻ നീക്കിെവച്ച അരലക്ഷം രൂപയുടെ പദ്ധതി ഉപേക്ഷിച്ചു. അതേസമയം തെരുവുനായ് ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതിക്ക് നേരേത്ത അനുവദിച്ച 20 ലക്ഷത്തിന് പുറമേ 20 ലക്ഷം രൂപ കൂടി അധികമായി വകയിരുത്താൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്. അമൃത് പദ്ധതിക്ക് കോർപറേഷൻ വിഹിതമായി അനുവദിച്ച 15 കോടിയിൽ അഞ്ച് കോടി മാത്രം ഈ സാമ്പത്തിക വർഷം ചെലവാക്കിയാൽ മതിയെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.