തിരുവനന്തപുരം: നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കശ്‍മീർ മുതൽ കന്യാകുമാരിവരെ യ ൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി സന്തോഷ് ഖോൽഗുണ്ടേ നടത്തുന്ന സൈക്കിൾ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി. ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്ത് ആറ്റിങ്ങൽ പാർലമൻെറ് പ്രസിഡൻറ് ഷിബു വർക്കലയും സെക്രേട്ടറിയറ്റ് പടിക്കൽ തിരുവനന്തപുരം പാർലമൻെറ് പ്രസിഡൻറ് വിനോദ് യേശുദാസും സ്വീകരണം നൽകി. അന്യദേശങ്ങളിൽ ഗാന്ധിയൻ ആശയങ്ങളുടെ മൊത്തക്കച്ചവടക്കാരനാകുന്ന ഇന്ത്യൻ പ്രധാനമന്ത്രി, രാജ്യത്ത് ഗാന്ധിഘാതകരുടെ വക്താവായി മാറുകയാണെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോഒാഡിനേറ്റർ എൻ.എസ്. നുസൂർ പറഞ്ഞു. സാമ്പത്തികരംഗം പ്രതിസന്ധിയിലായപ്പോൾ മാനസികവിഭ്രാന്തി കാട്ടിയ ധനമന്ത്രിയോട് സഹതാപം മാത്രമേ ഇന്ത്യൻ ജനതക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻെറ ഐക്യം സംരക്ഷിക്കാൻ യുവത്വത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന സന്ദേശമാണ് സന്തോഷ് ഖോൽഗുണ്ടയുടെ യാത്ര നൽകുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. ബാലു, സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, അലക്സ്, അരുൺ സി.പി, ഷജീർ, നജീബ് ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.