തിരുവനന്തപുരം: അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങുന്ന ദയനീയ ചിത്രമാണ് ഹൂസ്റ്റണില്‍ നടന്ന ഹൗഡി-മോദി പരിപാടിയില്‍ കണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യയുടെ വിഖ്യാത ചേരിചേരാനയവും സാമ്രാജ്യത്വശക്തികളോടുള്ള സന്ധിയില്ലാ സമരവും മോദി കാറ്റിൽപറത്തി. കച്ചവടതാൽപര്യം മാത്രമുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ തെരഞ്ഞെടുപ്പ് പ്രചാരവേല ഏറ്റെടുത്ത പരസ്യകമ്പനിയെപ്പോലെയാണ് മോദി പ്രവര്‍ത്തിച്ചത്. അമേരിക്കയിലുള്ള ഗുജറാത്തികളും മാര്‍വാടികളും സിന്ധികളും ഉള്‍പ്പെടുന്ന കോടീശ്വരന്മാരാണ് ഹൂസ്റ്റണ്‍ പരിപാടി സംഘടിപ്പിച്ചത്. അവരുടെ ബിസിനസ് താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന കാവല്‍ക്കാരനായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.