ക്രിസ്​ത്യൻ മെഡിക്കൽ കോളജുകൾ ഇൗടാക്കിയ അധിക എൻ.ആർ.​െഎ ഫീസ്​ തിരികെ നൽകണം

* ഫീ െറഗുലേറ്ററി കമ്മിറ്റിയുടേതാണ് ഉത്തരവ് * അമിത ഫീസ് തലവരിപ്പണമായി പരിഗണിക്കും തിരുവനന്തപുരം: നാല് സ്വാശ്രയ ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ എൻ.ആർ.െഎ ക്വോട്ട വിദ്യാർഥികളിൽനിന്ന് ഇൗടാക്കിയ അധിക ഫീസ് തിരിച്ചുനൽകുകയോ വരും വർഷങ്ങളിലെ ഫീസിലേക്ക് വകകൊള്ളിക്കുകയോ ചെയ്യണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ െറഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ്. തൃശൂർ അമല, ജൂബിലി മിഷൻ, കോലഞ്ചേരി മലങ്കര, തിരുവല്ല പുഷ്പഗിരി കോളജ് പ്രിൻസിപ്പൽമാർക്കാണ് നിർദേശം. നാല് കോളജുകൾക്കും 2017 -18 വർഷത്തെ പ്രവേശനത്തിന് താൽക്കാലിക എൻ.ആർ.െഎ ഫീസായി 20 ലക്ഷം രൂപ നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഫീ െറഗുലേറ്ററി കമ്മിറ്റി ഉത്തരവിലൂടെ 18 ലക്ഷമാക്കി കുറച്ചു. അധികമായി വാങ്ങിയ ഫീസ് തിരികെ നൽകുകയോ വരും വർഷങ്ങളിലെ ഫീസിലേക്ക് ചേർക്കുകയോ ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 18 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ സർക്കാറിൻെറ ബി.പി.എൽ സ്കോളർഷിപ്പിനായുള്ള സഞ്ചിതനിധിയിലേക്ക് നൽകാനും നിർദേശിച്ചിരുന്നു. എന്നാൽ, തുടർന്നും കോളജ് 2017ൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് 20 ലക്ഷം രൂപ ഫീസ് ഇൗടാക്കുന്നുവെന്ന് ഫീ െറഗുലേറ്ററി കമ്മിറ്റിക്ക് വിദ്യാർഥികളിൽനിന്ന് പരാതി ലഭിക്കുകയായിരുന്നു. അമിതമായി ഇൗടാക്കുന്ന ഫീസ് തലവരിപ്പണത്തിൻെറ പരിധിയിൽ വരുന്നതാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഫീ െറഗുേലറ്ററി കമ്മിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് കോളജുകളിലും 15 വീതം വിദ്യാർഥികൾക്കാണ് എൻ.ആർ.െഎ ക്വോട്ടയിൽ പ്രവേശനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.