ഉത്തരക്കടലാസ്​ മൂല്യനിർണയ വിവാദം; തീരുമാനം വി.സി അധ്യക്ഷയായ അദാലത്​ ഒാർഗ. കമ്മിറ്റിയു​േടത്​-സാ​േങ്കതിക സർവകലാശാല

തിരുവനന്തപുരം: കൊല്ലത്തെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ ഉത്തരക്കടലാസ് രണ്ടാമതും പുനർമൂല്യനിർ ണയം നടത്താനുള്ള തീരുമാനം സാേങ്കതിക സർവകലാശാലയിൽ നടന്ന ഫയൽ അദാലത് ഒാർഗനൈസിങ് കമ്മിറ്റിയുേടതാണെന്ന് സർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു. അദാലത്തിൽ സർക്കാറിൻെറ പരിഗണന കൂടി ആവശ്യമുള്ള രണ്ട് വിഷയങ്ങളിൽ മാത്രമാണ് പ്രോ-ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. സർവകലാശാലയുമായി ബന്ധപ്പെട്ട മെറ്റല്ലാ പരാതികളുടെയും പരിഹാരനിർദേശങ്ങൾ വൈസ് ചാൻസലർ അധ്യക്ഷയായ അദാലത് ഒാർഗനൈസിങ് കമ്മിറ്റിയാണ് നൽകിയതെന്നും രജിസ്ട്രാർ ഡോ.ജി.പി. പത്മകുമാർ വ്യക്തമാക്കി. മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും വീഴ്ച വരുത്തിയ അധ്യാപകർെക്കതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. അർഹതപ്പെട്ട മാർക്ക് ലഭിച്ചില്ലെന്ന വിദ്യാർഥിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വൈസ് ചാൻസലർ അധ്യക്ഷയായ അദാലത് ഒാർഗനൈസിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ഉത്തരക്കടലാസ് രണ്ടാമതും പുനർമൂല്യനിർണയം നടത്താൻ തീരുമാനിച്ചത്. ആദ്യ നാല് സെമസ്റ്ററുകളിലും ഒമ്പതിന് മുകളിൽ സി.ജി.പി.എ സ്കോറും അഞ്ചാം സെമസ്റ്ററിൽ 8.85 സ്കോറോടെയും വിജയിച്ച വിദ്യാർഥി ആറാം സെമസ്റ്ററിൽ ഒരു പേപ്പറിൽ മാത്രം തോൽക്കുകയായിരുന്നു. ഇൗ പേപ്പറിൻെറ പുനർമൂല്യനിർണയത്തിലും വിദ്യാർഥി വിജയിച്ചിരുന്നില്ല. ഒരുതവണകൂടി പുനർമൂല്യനിർണയം നടത്തണമെന്ന വിദ്യാർഥിയുടെ അപേക്ഷ സർവകലാശാല നേരേത്ത നിരസിച്ചിരുന്നു. ഇതിനെതുടർന്നാണ് വിദ്യാർഥി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന അദാലത്തിൽ എത്തിയത്. വൈസ്ചാൻസലറുടെ ഉത്തരവ് പ്രകാരം പരീക്ഷ കൺട്രോളർ സർക്കാർ എൻജിനീയറിങ് കോളജുകളിലെ രണ്ട് അധ്യാപകരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കുകയും ഇവർ നടത്തിയ മൂല്യനിർണയത്തിൽ വിദ്യാർഥിക്ക് 48 മാർക്ക് ലഭിക്കുകയും ചെയ്തു. സമിതി നൽകിയ മാർക്ക് സർവകലാശാല അംഗീകരിക്കുകയാണ് ചെയ്തതെന്നും രജിസ്ട്രാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.