നിലംനികത്തല്‍ വ്യാപകം; രണ്ട്​ ലോഡ് ചെമ്മണ്ണ് പിടികൂടി

നേമം: പുഞ്ചക്കരി പാടശേഖരത്ത് വന്‍തോതില്‍ നിലം നികത്തല്‍ നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നേമം പൊലീ സിൻെറ രാത്രികാല സ്‌ക്വാഡ് ചെമ്മണ്ണ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ കരുമം-മധുപാലം റോഡിലായിരുന്നു പരിശോധന. നഗരപരിധിയില്‍ നിന്ന് ചെമ്മണ്ണ് കൊണ്ടുവരുകയായിരുന്ന രണ്ട്ലോറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മേലാംകോട്, മണക്കാട് സ്വദേശികളായ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മതിയായ രേഖകളില്ലാതെയാണ് ചെമ്മണ്ണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ചെമ്മണ്ണും ലോറിയും കലക്ടര്‍ക്ക് കൈമാറി. നേമം സി.ഐ ബൈജു എല്‍.എസ്. നായരുടെ നേതൃത്വത്തില്‍ എ.എസ്.ഐ എസ്.ബി. മതിമാന്‍, സി.പി.ഒമാരായ അനൂപ്, ലതീഷ്, ഹോംഗാര്‍ഡുമാരായ ബാബുരാജ്, ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.