ബാബു കൂട്ടുങ്ങൽ അവാർഡ്​ ഉച്ചമരപ്പച്ചക്ക്​

കൊല്ലം: അധ്യാപകനും നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാബു കൂട്ടുങ്ങലിൻെറ പേരിൽ യുവമേള പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഷാനവാസ് പോങ്ങനാടിൻെറ ഉച്ചമരപ്പച്ചക്ക്. 10001 രൂപയും ശിൽപവുമാണ് അവാർഡ്. നവംബർ 10ന് കൊല്ലത്തുവെച്ച് അവാർഡ് സമ്മാനിക്കും. അർബുദരോഗ അതിജീവനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഭവസാക്ഷ്യമായ ഒാർമയാണ് ഉച്ചമരപ്പച്ച. അർബുദരോഗികൾക്ക് ആത്മവിശ്വാസം പകരാൻ കൃതിക്ക് കഴിയുന്നെന്ന് വിജയൻ കോടഞ്ചേരി, അഡ്വ. എൻ. സുനില, പി. ഉഷാകുമാരി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.