തിരുവനന്തപുരം: പ്രവാസി വിശ്വകർമ ഐക്യവേദിയുടെ വാർഷികവും വിശ്വകർമ ദിനാചരണവും നടത്തി. ഗാന്ധിപാർക്കിൽ നടന്ന ചടങ ്ങ് ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കേ ഇന്ത്യയിൽ തൊഴിലാളി ദിനം വിശ്വകർമ ദിനമാണ്. ഇന്ത്യയിൽ പരസ്പരം കലഹിക്കുക എല്ലാ സാമുദായിക സംഘടനകളുടെയും സ്വഭാവമാണ്. വിദേശങ്ങളിൽ പോകുന്നവർക്ക് അവിടെ കൂട്ടായ്മ വേണം. അവർ സംഘടനയുണ്ടാക്കും. സംഘടിച്ച് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ സന്ദേശമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.എസ്. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണൻ, കരിക്കകം വിക്രമൻ, വാമനപുരം ബാബു, സുകുപാൽ കുളങ്ങര, ശബരിനാഥ് രാധാകൃഷ്ണൻ, സുമിത്രൻ, സതീഷ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.