നേമം: ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് ഒളിവില്‍കഴിഞ്ഞുവന്ന വാറൻറ് പ്രതികള്‍ നേമം പൊലീസിൻെറ പിടിയിലായി. ന േമം വെള്ളായണി വാറുവിളാകത്ത് വീട്ടില്‍ അര്‍ഷാദ്, സത്യന്‍ നഗര്‍ കുളത്തില്‍കര പുത്തല്‍ വീട്ടില്‍ സതി എന്ന കറണ്ട് സതി, സത്യന്‍ നഗര്‍ മുളവൂര്‍ക്കുന്ന് വീട്ടില്‍ ഷൈജു എന്നിവരാണ് പിടിയിലായത്. വാറൻറ്പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനു പൊലീസ് ഊർജിതാന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.