കണിയാപുരം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കണം -മുസ്​ലിം ലീഗ്

കണിയാപുരം: കണിയാപുരം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് അണ്ടൂർക്കോണം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. നാട്ടുകാരുടെയും വിദ്യാർഥികളുടെയും ടെക്നോപാർക്ക് ജീവനക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് റെയിൽവേ മേൽപാലം അനിവാര്യമാണ്. റെയിൽവേ മേൽപാലത്തിന് 35 കോടി രൂപ വകയിരുത്തിയെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റെയിൽവേ മേൽപാലം വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും ജില്ല ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം പറഞ്ഞു. തൊടിയിൽ ഹസൻ അധ്യക്ഷത വഹിച്ചു. കുന്നുംപുറം അഷ്‌റഫ്‌, എസ്.എ. വാഹിദ്, കാസിം പിള്ള, കെ.എച്ച്.എം. അഷ്‌റഫ്‌, ആലുവിള വാഹിദ്, പണയിൽ വാഹിദ്, സഫറുല്ല, കരുനാഗപ്പള്ളി ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.