അനധികൃത മദ്യവിൽപന നടത്തിയയാൾ അറസ്​റ്റിൽ

കഠിനംകുളം: മേനംകുളം പാലത്തിന് സമീപം അനധികൃത വിദേശമദ്യം വിൽപന നടത്തിയയാൾ അറസ്റ്റിൽ. മേനംകുളം പുത്തൻതോപ്പ് കനാൽ പുറമ്പോക്കിൽ താമസക്കാരനായ വറീച്ച് പെരേര (60) ആണ് പിടിയിലായത്. പ്രതിയിൽനിന്ന് 10 കുപ്പി മദ്യം പിടിച്ചെടുത്തതായി കഠിനംകുളം പൊലീസ് പറഞ്ഞു. ഓണനാളുകളിൽ യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് മദ്യവിൽപന നടത്തിയത്. തുമ്പ പൊലീസ് സ്റ്റേഷനിലും കഴക്കൂട്ടം എക്സൈസിലും സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വറീച്ച് പേരേര. കഠിനംകുളം എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐമാരായ സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ബിജു, രാജു, അനസ്, വരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. IMG-20190916-WA0032.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.