തിരുവനന്തപുരം-ബംഗളൂരു സ്​പെഷൽ ട്രെയിനുകൾ

തിരുവനന്തപുരം: ഒാണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ബംഗളൂരു ലൈനിൽ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച രാത്രി പത്തിന് പുറപ്പെടുന്ന തിരുവനന്തപുരം-കൃഷ്ണരാജപുരം സുവിധ സ്പെഷൽ (82644) അടുത്ത ദിവസം ഉച്ചക്ക് 2.15ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും. ഒരു എ.സി ടു ടയർ, രണ്ട് എ.സി ത്രീ ടയർ, 12 സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ കോച്ചുകൾ എന്നിവ ഉൾപ്പെടുന്ന ട്രെയിന് കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിെല സ്റ്റോപ്പുകൾ. കൃഷ്ണരാജപുരത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 4.50ന് പുറപ്പെടുന്ന കൃഷ്ണരാജപുരം-തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (06032) അടുത്ത ദിവസം രാവിലെ 9.30ന് തിരുവനന്തപുരെത്തത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.