പ്രകൃതിയെ തിരിച്ചറിയാത്ത ഭരണാധികാരികളാണ് കേരളത്തെ തകർത്തത് -ചുനക്കര

തിരുവനന്തപുരം: പ്രകൃതിയെ തിരിച്ചറിയാത്ത ഭരണാധികാരികളാണ് കേരളത്തെ തകർത്തതെന്ന് ഗാനരചയിതാവ് ചുനക്കര രാമൻകുട ്ടി. പ്രഫ. എൻ. കൃഷ്ണപിള്ള ഹാളിൽ സഹ്യാദ്രി നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വന്യജീവി ഫോട്ടോഗ്രഫി പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നത് നിയോഗമാണ്. ഡോ.ടി.ആർ. ജയകുമാരിയും ആർ. വിനോദ് കുമാറും പുസ്തകങ്ങളെഴുതിയത് പ്രകൃതിയുടെ നിലനിൽപ്പിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സഹ്യാദ്രി നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് സോമനാഥൻ അധ്യക്ഷത വഹിച്ചു. എഴുമറ്റർ രാജരാജ വർമ, റോസ് മേരി, നടൻ എം.ആർ ഗോപകുമാർ തടങ്ങിയവർ സംസാരിച്ചു. കോരളത്തിലെ കാടുകളിലൂടെ, ഇഴയുന്ന കൂട്ടുകാർ എന്നീ ബാലസാഹിത്യകൃതികൾ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.