കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

നേമം: . പഴയ കാരയ്ക്കാമണ്ഡപം ടി.സി 30/302 ചിന്തക്കുടി വീട്ടില്‍ നൂര്‍ജഹാൻെറ വീട്ടുവളപ്പിലെ 20 അടിയിലേറെ താഴ്ചയുള്ള ക ിണറ്റിലാണ് ആട് വീണത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.45നായിരുന്നു സംഭവം. ആടിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ അകപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ചെങ്കല്‍ച്ചുള്ളയില്‍നിന്ന് ലീഡിങ് ഫയര്‍മാന്‍ സതീഷ്കുമാറിൻെറ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ പ്രേംരാജ്, എം.എന്‍ ഷിജു, ഷിബുകുമാര്‍, ഹോംഗാര്‍ഡ് ലാഡ്‌ലി പ്രസാദ്, ഫയര്‍മാന്‍ ഡ്രൈവര്‍ അരുണ്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആടിനെ കിണറ്റില്‍നിന്ന കരക്കെത്തിച്ചത്. വീഴ്ചയില്‍ നിസ്സാര പരിക്കേറ്റ ആടിന് പ്രാഥമിക ചികിത്സ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.