വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

കഴക്കൂട്ടം: ഓണാഘോഷവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വെട്ട ിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചേേങ്കാട്ടുകോണം ജങ്ഷന് സമീപം ആർ.പി.എസ് ബിൽഡിങ്ങിൽ താമസിക്കുന്ന ശ്യാംലാൽ (25), സി.എസ്.ഐ പള്ളിക്ക് സമീപം കരുണ സദനത്തിൽ അജീഷ് (23), അയ്യൻ കോയിക്കൽ വിദ്യഭവനിൽ വിഷ്ണു (24), തുണ്ടത്തിൽ പ്ലാവ് വിള വീട്ടിൽ ദീപു (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴോടെ അയ്യൻ കോയിക്കൽ മകത്തിൽ ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലതയെയും മകൻ നന്ദുവിനെയും ഉൾപ്പെടെ ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽ കുമാറിൻെറ നിർദേശപ്രകാരം കഴക്കൂട്ടം സർക്കിൾ ജെ.എസ്. പ്രവീണും എസ്.ഐമാരായ സന്തോഷ് കുമാർ, ശ്യാംരാജ് ജെ. നായർ, സി.പി.ഒമാരായ കൃഷ്ണകുമാർ, ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. by shafeek
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.