placedശബരിമല: കോടതി വിധി നടപ്പാക്കേണ്ടത് സർക്കാറിൻെറ ഉത്തരവാദിത്തം -ഗവർണർ തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ഗവർണർ ജസ്റ്റിസ് പി. സദാ ശിവം. വിധിയോട് വിയോജിപ്പുള്ളവർ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണർ വാർത്തസമ്മേളനം നടത്തിയത്. റിവ്യൂ പെറ്റീഷൻ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ശബരിമലയുടെ കാര്യത്തിൽ കൂടുതൽ വിശദീകരണം സാധ്യമല്ല. മറിച്ചായാൽ അത് കോടതിയലക്ഷ്യമാകുമെന്നും സ്വദേശത്തേക്ക് മടങ്ങുംമുമ്പ് രാജ്ഭവനിൽ മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. നമ്മുടെ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന് ഇന്ന് എന്തെങ്കിലും തടസ്സമുള്ളതായി വിശ്വസിക്കുന്നില്ല.
സുപ്രീംകോടതി ജഡ്ജിമാരുടെ ജോലി വിഭജനം ഒാരോരുത്തരുടെയും വൈദഗ്ധ്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിർവഹിക്കുന്നത്. പുറത്തുനിൽക്കുന്നവർക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് പ്രശ്നം. അവരാണ് വിവാദം ഉണ്ടാക്കുന്നത്. കൊളീജിയത്തിൽ ചർച്ച നടക്കാത്ത കാര്യങ്ങളും അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്തയാകുന്നു. ഇത് നല്ല പ്രവണതയല്ല. ഗവർണർമാർക്ക് കേന്ദ്രസർക്കാറിൻെറ ഇംഗിതമനുസരിച്ച് പ്രവർത്തിക്കേണ്ടിവരുന്നുവെന്ന വിമർശനം ശരിയല്ല. ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും സാധിക്കില്ല. ഗവർണറുടെ ചുമതല നിശ്ശബ്ദമാണ്. ക്രമസമാധാനപ്രശ്നം ഉടലെടുക്കുേമ്പാഴാണ് പ്രധാനമായും ഗവർണറുടെ ഇടപെടൽ ആവശ്യമുള്ളത്. യൂനിവേഴ്സിറ്റി കോളജ്, പി.എസ്.സി നിയമനം വിഷയങ്ങളിൽ ഗവർണർ എന്ന നിലയിൽ സ്വീകരിക്കാവുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബന്ധെപ്പട്ടവർ ഉറപ്പ് നൽകിയിട്ടുമുണ്ട്. ഗവർണർ എന്ന നിലയിൽ പൂർണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തീകരിക്കുന്നത്. യോഗ്യത വിശദമായി പരിശോധിച്ച് മാത്രമേ എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളൂ. സർക്കാറിൻെറ ശിപാർശ മറികടന്ന് കേരള സർവകലാശാല സെനറ്റിലേക്ക് താൻ നോമിനേറ്റ് ചെയ്ത രണ്ടുപേരും നിയമനത്തിന് പൂർണ യോഗ്യരായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.