തിരുവനന്തപുരം: പത്തനംതിട്ട ബസ്സ്റ്റാൻഡിൽ രാത്രിയിൽ ആൺസുഹൃത്തിനൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട് ടിയെ കസ്റ്റഡിയിലെടുത്ത െപാലീസ് നടപടിക്കെതിരെ വനിതാ കമീഷൻ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നും റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. തൈക്കാട് റെസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. എന്തെങ്കിലും കേസിൻെറ അടിസ്ഥാനത്തിലാണോ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഷാഹിദ കമാൽ അറിയിച്ചു. അയൽക്കാർ നൽകിയ പരാതിയുടെ പേരിൽ തന്നെയും ഭർത്താവിനെയും മാറനല്ലൂർ എസ്.ഐ മർദിച്ചെന്ന കേസിൽ എസ്.ഐയെ കമീഷൻ വിളിച്ചുവരുത്തി. താൻ മർദിച്ചിട്ടില്ലെന്ന് എസ്.ഐ മൊഴി നൽകി. എന്നാൽ, ഒരു വർഷം മുമ്പ് നടന്ന സംഭവത്തെതുടർന്ന് ഇപ്പോഴും ചികിത്സയിലാണെന്നും ഇതിൻെറ രേഖകളും ദമ്പതികൾ ഹാജരാക്കി. സംഭവത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയോട് കമീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭർത്താക്കന്മാർ കൊലപാതകകേസിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ടതിനെതുടർന്ന് വീട്ടിലും അല്ലാതെയും സംഘർഷങ്ങൾ അനുഭവിക്കുന്നെന്ന പരാതിയിൽ സ്ത്രീകൾക്ക് കൗൺസലിങ് നൽകാൻ തീരുമാനിച്ചതായി കമീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. അദാലത്തിൽ ആകെ 250 കേസുകൾ പരിഗണിച്ചു. എഴുപത്തെട്ട് കേസുകൾ തീർപ്പാക്കി. ആറ് കേസുകളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന് കേസുകളിൽ കൗൺസലിങ് നടത്താനും ശിപാർശ ചെയ്തു. ഡയറക്ടർ വി.യു. കുര്യാക്കോസ്, ലോ ഓഫിസർ പി. ഗിരിജ, സി.ഐ സുരേഷ് കുമാർ, എസ്.ഐ രമ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.