ശോഭായാത്ര സംഘടിപ്പിച്ചു

നേമം: ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബാലഗോകുലം വിവിധ മണ്ഡലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ സംഘടി പ്പിച്ചു. കാട്ടാക്കട, മലയിന്‍കീഴ് താലൂക്കുകളിലെ 14 മണ്ഡലങ്ങളില്‍നിന്ന് 15 ശോഭായാത്രകളാണുണ്ടായിരുന്നത്. ഊരൂട്ടമ്പലം മണ്ഡലം സംഘടിപ്പിച്ച ശോഭായാത്ര കൂവളശേരി മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. കാട്ടാക്കട മണ്ഡലത്തിൻെറ ശോഭായാത്ര ശ്രീകൃഷ്ണപുരത്തും മലയിന്‍കീഴ് താലൂക്കില്‍ വിളപ്പില്‍ മണ്ഡലം സംഘടിപ്പിച്ച ശോഭായാത്ര വിളപ്പില്‍ശാല ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിലും സമാപിച്ചു. പേയാട് മണ്ഡലത്തിേൻറത് ഭജനമഠം വേണുഗോപാല ക്ഷേത്രത്തിലും മലയിന്‍കീഴ് മണ്ഡലം സംഘടിപ്പിച്ച യാത്ര മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.