കാല്‍വഴുതി സെപ്റ്റിക്​ ടാങ്കില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

നേമം: കാല്‍വഴുതി സെപ്ടിക് ടാങ്കില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. പൂജപ്പുര ആലപ്പുറം റോഡ് മകയിരത്തില്‍ വിജയക ുമാരന്‍ നായരുടെ ഭാര്യ അനിതകുമാരി (58) ആണ് ടാങ്കില്‍ വീണത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീടിൻെറ പിറകുവശത്തെ മഴയില്‍ കുതിര്‍ന്നിരുന്ന സെപ്ടിക്ടാങ്കില്‍ ചവിട്ടവെ അബദ്ധത്തില്‍ ഉള്ളിലേക്കു വീഴുകയായിരുന്നു. നിലവിളി കേെട്ടത്തിയ വീട്ടുകാരും പരിസരവാസികളുമാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ ജി. സുരേഷ്‌കുമാര്‍, ലീഡിങ് ഫയര്‍മാന്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി വല ഉപയോഗിച്ച് ഇവരെ പുറത്തെത്തിച്ചു. അനിതകുമാരിക്ക് മുമ്പ് വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ടാങ്കിനുള്ളില്‍വീണ് ഇവരുടെ ഇതേകാലിന് സാരമായി മുറിവേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.