സർവിസ് സെൻററില്‍നിന്ന്​ ബൈക്ക് മോഷ്​ടിച്ചയാള്‍ പിടിയില്‍

സർവിസ് സൻെററില്‍നിന്ന് ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍ നേമം: സർവിസ് സൻെററില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന യാളെ കരമന പൊലീസ് പിടികൂടി. കല്ലിയൂര്‍ സി.എസ്.ഐ പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന ഷിജു (20) ആണ് പിടിയിലായത്. കഴിഞ്ഞ 13നായിരുന്നു കരമന ബണ്ട് റോഡിനു സമീപത്തെ ഹനീഫയുടെ ഉടമസ്ഥതയിലുള്ള വാഹനസർവിസ് സൻെററില്‍ സർവിസ് പൂര്‍ത്തിയാക്കി സൂക്ഷിച്ചിരുന്ന വാഹനം കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി കാമറകളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തൻെറ സുഹൃത്തുമൊത്ത് സഞ്ചരിക്കുന്നതിനുവേണ്ടിയാണ് ബൈക്ക് എടുത്തതെന്നും തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നെന്നുമാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. സർവിസ് സൻെററില്‍നിന്ന് ബൈക്ക് മോഷ്ടിക്കുന്നതും ഇതുമെടുത്ത് ഓടിച്ചുപോകുന്നതുമായ ദൃശ്യങ്ങള്‍ക്കൊപ്പം കരമന ഹൈവേക്ക് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് കൈമനത്തുെവച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.