നരേഷ്​ ഗോയലി​െൻറ ഓഫിസുകളിലും വീടുകളിലും പരിശോധന​

നരേഷ് ഗോയലിൻെറ ഓഫിസുകളിലും വീടുകളിലും പരിശോധന ന്യൂഡൽഹി: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻെറ മുംബൈയിലെയ ും ഡൽഹിയിലെയും ഓഫിസുകളിലും വീടുകളിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) പരിശോധന നടത്തി. വിദേശനാണയ വിനിമയ നിയമലംഘനം ആരോപിച്ചുള്ള കേസുമായി ബന്ധപ്പെട്ടാണ് നടപടി. സാമ്പത്തിക തകർച്ചയെ തുടർന്ന് ഏപ്രിൽ 17 മുതൽ ജെറ്റ് എയർവേസ് പ്രവർത്തിക്കുന്നില്ല. കമ്പനിയിൽ വൻതോതിൽ പണം വകമാറ്റലും മറ്റും നടന്നതായി കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻെറ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജെറ്റിൻെറ ചെയർമാൻ പദവിയിൽനിന്ന് മാർച്ചിൽതന്നെ ഗോയൽ ഒഴിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.