തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയിറങ്ങിയത്​ തെറ്റായ നടപടി -വിദ്യാസാഗർ

തൊടുപുഴ: കേരളത്തിലടക്കം പണാപഹരണ കേസിൽ പ്രതിയായ തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിന് വസ്തുതകൾ മനസ്സിലാക്കാത െ അമിതവേഗത്തിൽ കേന്ദ്രമന്ത്രിക്ക് ശിപാർശ കത്തയച്ച മുഖ്യമന്ത്രിയുടെ നിലപാട് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻറ് അഡ്വ. സി.കെ. വിദ്യാസാഗർ. തുഷാറിനും വെള്ളാപ്പള്ളി നടേശനും എതിരായ കേസുകൾ അന്വേഷിക്കുന്ന സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്കും ഇതും വളമാണ്. ഇത്തരം നിലപാടുകൾ മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും വിദ്യാസാഗർ പറഞ്ഞു. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കുകയെന്ന അടിസ്ഥാന ധർമം പാലിക്കാത്ത തുഷാർ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറായി തുടരുന്നത് ശ്രീനാരായണ സമൂഹത്തിന് ആഘാതമാണ്. സ്ഥാനം രാജിെവച്ച് ഒഴിയണം. ചെക്ക് മോഷ്ടിച്ച് കള്ളക്കേസ് കൊടുത്തതാണെന്ന് വിശ്വസിപ്പിക്കാനുള്ള വൃഥാശ്രമം ഉപേക്ഷിച്ച് നാസിൽ അബ്ദുല്ലക്ക് പണം കൊടുത്ത് തീർക്കണം. അച്ഛൻെറയും മകൻെറയും ചെയ്തികൾ സമ്പത്തിനോടുള്ള അവരുടെ ആർത്തി എത്ര ഭീകരമാണെന്ന് തിരിച്ചറിയാൻ ശ്രീനാരായണ സമൂഹത്തിന് അവസരമാണെന്നും ശ്രീനാരായണ സഹോദര ധർമവേദി വർക്കിങ് ചെയർമാൻ കൂടിയായ വിദ്യാസാഗർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.