ശബരിമല: മുൻ നിലപാട് തെറ്റായിരുന്നോ എന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണം -ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നേരത്തേ കൈക്കൊണ്ട നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ കാര്യത്തിൽ വിശ്വാസി സമൂഹത്തെ വഞ്ചിച്ച സർക്കാറാണ് ഇത്. മുഖ്യമന്ത്രിക്ക് മുന്നിൽ കവാത്ത് മറക്കുകയാണ് പാർട്ടി സെക്രട്ടറിയും മന്ത്രിമാരും. കെ.പി.സി.സി പുനഃസംഘടന ചർച്ചകൾ വേഗത്തിൽ പൂർത്തീകരിക്കും. ഒരാൾക്ക് ഒരു പദവി എന്നത് ഉൾപ്പെടെ പുനഃസംഘടനയുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കാനില്ല. കോൺഗ്രസ് വലിയ പ്രസ്ഥാനമാണ്. അതിനാൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സി.പി.എം എത്ര തെറ്റ് തിരുത്തിയാലും സ്ഥിതി പഴയത് തന്നെയാണെന്നാണ് യൂനിവേഴ്സിറ്റി കോളജിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പി.എസ്.സി പരീക്ഷയിലുണ്ടായ വിശ്വാസ്യ തകർച്ച പരിഹരിക്കാൻ നടപടിവേണം. എൻ.ഡി.എ കൺവീനറെ മോചിപ്പിക്കാൻ കാട്ടിയ ശുഷ്കാന്തി യു.എ.ഇയിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കണം. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എം.ഡി നിയമനത്തിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. പൊലീസ് സേനയിലെ ഗുരുതര അച്ചടക്കലംഘനവും സേനാംഗങ്ങളുടെ ആത്മഹത്യയും നിത്യസംഭവമാകുന്നത് സർക്കാർ ഗൗരവമായി പരിശോധിക്കണം. കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണ്. മോദിക്കും അമിത്ഷാക്കും ബി.ജെ.പിക്കും എതിരെ സംസാരിച്ചാൽ ജയിലിലടക്കും എന്നതാണ് സാഹചര്യം. തട്ടിക്കൂട്ടിയ കേസുകൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള മോദിയുടെ നീക്കം രാജ്യത്തിന് ആപത്താണെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.