സുരക്ഷിത ശബ്​ദത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടി പ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനത്തിൻെറ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമൻെറിൻെറ കൺവെന്‍ഷനും ശിൽപശാലയും ആക്കുളം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. സി. ജോണ്‍ പണിക്കർ, ഡോ. ഗീത നായര്‍, ഡോ. അനുപമ, ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഡോ. കെ.ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.