തിരുവനന്തപുരം: ശബ്ദമലിനീകരണത്തിൻെറ തോത് അപായകരമായ രീതിയില്‍ കൂടുന്നെന്നും ഇതിൻെറ ആഘാതം ഏറ്റവുമധികം ബാധിക്ക ുന്നത് കുഞ്ഞുങ്ങളെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമൻെറ് കണ്‍വെന്‍ഷനും ശിൽപശാലയും ആക്കുളം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഘോരശബ്ദം കുഞ്ഞുങ്ങളില്‍ വലിയ ഞടുക്കമുണ്ടാക്കുകയും അപസ്മാരത്തിനുവരെ കാരണമാകുകയും ചെയ്യും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നതിനുകാരണവും ഇതാണ്. അതിഘോര ശബ്ദം ഗര്‍ഭിണികളെയും പ്രതികൂലമായി ബാധിക്കാറുണ്ട്. വലിയ ശബ്ദങ്ങൾ മനുഷ്യർക്ക് കേള്‍വിക്കുറവും ഭാവിയില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാക്കാം. ഇയര്‍ ഫോണ്‍ െവച്ച് പാട്ട് കേട്ടുറങ്ങുന്നത് നിയമത്തിലൂടെ തടയാന്‍ സാധിക്കില്ല. എന്നാൽ, ഹോണുകള്‍ ഉള്‍പ്പെടെ നിശ്ചിത ഡെസിബലില്‍ കൂടുതലുള്ള ശബ്ദങ്ങള്‍ നിയമത്തിലൂടെ തടയാൻ സാധിക്കും. സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവത്കരണവും ഒരുപോലെ ആവശ്യമാണ്. നിശ്ചിത ഡെസിബലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫി അധ്യക്ഷത വഹിച്ചു. എ.ഒ.ഐ കേരള സെക്രട്ടറി ഡോ. ഗീത നായര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡൻറ് ഡോ. അനുപമ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍, ഗ്ലോബല്‍ പാര്‍ലമൻെറ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി. ജോണ്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. പ്രഥമ ആഗോള പാര്‍ലമൻെറ് കോവളം ഹോട്ടല്‍ സമുദ്രയില്‍ തിരുവനന്തപുരം: ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന പ്രഥമ ആഗോള പാര്‍ലമൻെറ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഹോട്ടല്‍ സമുദ്രയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേഫ് സൗണ്ട് പാര്‍ലമൻെറ് ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡൻറ് ഡോ. ശാന്തനു സെന്‍ എം.പി, ഇസ്രേയിലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആൻഡ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ എയര്‍ ക്വാളിറ്റി ആൻഡ് നോയിസ് കമ്മിറ്റിയിലെ പ്രഫ. ഡെയ്റ്റര്‍ ശ്വേല എന്നിവര്‍ പ്രഭാഷണം നടത്തും. പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ ഡോ. മോഹന്‍ കാമേശ്വരൻ ചര്‍ച്ച നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.