കിച്ചൻബിൻ വിതരണം ചെയ്​തു

കോവളം: തിരുവനന്തപുരം നഗരസഭയുടെ 'എൻെറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി അഞ്ചാംകല്ല് സഹൃദയ റെസിഡൻറ്സ് അസോസിയേഷനിൽ ഉറവിടമാലിന്യസംസ്കരണ സംവിധാനത്തിലെ ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള കിച്ചൻ ബിൻ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് അജൈവമാലിന്യം നഗരസഭ ശേഖരിക്കുന്ന കലണ്ടറിൻെറ അവതരണവും ബോധവത്കരണ ക്ലാസിൻെറ ഉദ്ഘാടനവും തിരുവല്ലം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. അജിത് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് പി. ശ്രീകണ്ഠൻ നായർ അധ്യക്ഷതവഹിച്ചു. എ. ഹരി, മുഹമ്മദ്‌ റാഷിദ്‌, സുജാതൻ, അജയകുമാർ, അബ്‌ദുൽ ഹസൻ, വിക്രമൻ, രാജരാജേശ്വരി, ശശി, ജെയിംസ്, നസീബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.