തിരുവനന്തപുരം: അബൂദബി കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നിസാമുദ്ദീൻ പനവൂരിന് എ സ്.ടി.യു ജില്ലകമ്മിറ്റി . മുസ്ലിംലീഗ് ദേശീയ പ്രവർത്തകസമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉപഹാരം നൽകി. ജില്ല പ്രസിഡൻറ് മംഗലപുരം ഷാജി അധ്യക്ഷതവഹിച്ചു. പനവൂർ അസനാരാശാൻ, സിദ്ദീഖ് ആലംകോട്, ദാവൂദ് വർക്കല, സിദ്ദീഖ് നെടുമങ്ങാട്, വഞ്ചുവം ഷറഫുദ്ദീൻ, ഷമീം പള്ളിവേട്ട, മേട്ടൂർ സുബൈർ കുഞ്ഞ്, ആട്ടുകാൽ ഹാഷിം തുടങ്ങിയവർ സംസാരിച്ചു. സി.പി.എമ്മിൽനിന്ന് എസ്.ടി.യുവിലേക്ക് വന്ന അജി മൂലേക്ക് വരവേൽപ് നൽകി. എസ്.ടി.യു ജില്ല സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ ഷാജി വട്ടക്കരിക്കകം നന്ദിയും പറഞ്ഞു. കാപ്ഷൻ അബൂദബി കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പനവൂർ നിസാമുദ്ദീന് എസ്.ടി.യു ജില്ലകമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് ദേശീയ പ്രവർത്തകസമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.